സി.ഡി.സി

മെഡിക്കൽ കോളേജ്, തിരുവനന്തപുരം ക്യാമ്പസ്സിൽ 1987 ഓഗസ്റ്റ്  1 ആം തിയതി ചൈൽഡ്  ഡെവലപ്‌മെന്റ് സെന്റർ (സി.ഡി.സി) പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തിൽ ഒരു പ്രൊജക്‌റ്റ് ആയി പ്രവർത്തിച്ചിരുന്ന സെന്റർ ഒരു സ്വയംഭരണ സ്ഥാപനമായി ഗവൺമെന്റ് ഓഫ് കേരള പ്രഖ്യാപിച്ചു. ട്രാവന്‍കൂര്‍-കൊച്ചിന്‍-ലിറ്റററി, സയന്റിഫിക് ആന്‍ഡ് ചാരിറ്റബിൾ സൊസൈറ്റി റെജിസ്‌ട്രേഷൻ ആക്‌ട് – XII of 1955, Reg.No.363/95) അനുസരിച്ച് 1995 ൽ സിഡിസി രജിസ്റ്റർ ചെയ്‌തു. ഏര്‍ലി ചൈൽഡ് കെയർ ആന്‍ഡ് എഡ്യൂക്കേഷൻ, അഡലൈസെന്റ് കെയർ ആൻഡ് എഡ്യൂക്കേഷൻ, പ്രീ-മരിറ്റൽ കൗൺസിലിങ്ങ്, വുമൺ വെൽഫെയർ തുടങ്ങിയ മേഖലകളിൽ മികച്ച പ്രവര്‍ത്തനം, ഗവേഷണം എന്നിവ നടത്തുന്നതിൽ ശ്രദ്ധ വെക്കുന്നു. സെന്റര്‍ ഓഫ് എക്‌സലൻസ് എന്ന പദവിയും സിഡിസിക്കു ലഭിച്ചു.