
ഡോക്ടർ എം.കെ.സി.നായർ
MD, M.Med.Sc, Ph.D, D.Sc.
ഫൗണ്ടർ ഡയറക്ടർ ആയിരുന്ന പ്രൊഫ. ഡോക്ടർ എം .കെ .സി .നായര്‍ 1987 തുടക്കം മുതൽ 2014 ഒക്ടോബർ വരെ ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചു. അക്കാഡമിക രംഗത്തെ മികവ് പരിഗണിച്ചു കൊണ്ട് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ വൈസ് ചാൻസിലർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇപ്പോൾ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ “പ്രൊഫസർ എമിരറ്റ്സ്”, ‘ഡെവലപ്മെന്റ് ബിഹേവിയറൽ ആന്‍ഡ് പീഡിയാട്രിക്സ് ആയി സേവനം അനുഷ്ഠിക്കുന്നു. ചൈൽഡ് ഡെവലപ്മെന്റ് സെന്ററിനെ സെന്റർ ഓഫ് എക്സലൻസ് എന്ന പദവിയിലേക്കുയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. ഏര്‍ലി ചൈൽഡ്കെയർ ആന്‍ഡ് എഡ്യൂക്കേഷന്‍, അഡോലസെന്റ് കെയർ ആന്‍ഡ് എഡ്യൂക്കേഷൻ, പ്രീ-മരിറ്റൽ കൗൺസിലിംഗ്. വുമൺ വെൽഫെയർ തുടങ്ങിയ മേഖലകളിൽ അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു.
സേവനം അനുഷ്ഠിച്ച മറ്റു പദവികൾ:
- നാഷണൽ പ്രസിഡന്റ് ഓഫ് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് : 2004
- ഇന്ത്യന്‍ ക്ലിനിക്കൽ എപിഡെമിയോളജി നെറ്റ്വർക്ക് : 2005-07
- നാഷണൽ നിയോനാറ്റോളജി ഫോറം : 2011-12.
